ഐപിസി മല്ലപ്പള്ളി സെന്റർ കൺവെൻഷൻ ജനുവരി 3 മുതൽ

ഐപിസി മല്ലപ്പള്ളി സെന്റർ കൺവെൻഷൻ ജനുവരി 3 മുതൽ

 മല്ലപ്പള്ളി : ഐപിസി മല്ലപ്പള്ളി സെന്റർ കൺവെൻഷൻ ജനുവരി 3 ബുധൻ മുതൽ 7 ഞായർ വരെ മല്ലപ്പള്ളി സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. ചാക്കോ ഉദ്ഘാടനം ചെയ്യും.  പാസ്റ്റർമാരായ ബേബി വർഗീസ്, സണ്ണി കുര്യൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഷാജി ദാനിയേൽ, റെജി മാത്യു, ജോയി പാറക്കൽ എന്നിവർ പ്രസംഗിക്കും.  ലിവിങ് മ്യൂസിക്, റാന്നി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .

4 വ്യാഴം 10 മണിക്ക് ശുശ്രൂഷക സമ്മേളനവും 5 വെള്ളി 10-ന് സോദരി സമാജം മീറ്റിങ്ങും, 6 ശനി 10-ന് സെന്റർ മാസയോഗവും 2 മണിക്ക് സൺഡേസ്കൂൾ, പി വൈ പി എ സംയുക്ത വാർഷിക കമ്മറ്റിയും, 7 ഞായർ 9ന് സഭായോഗവും, തിരുവത്താഴ ശുശ്രൂഷയും, തുടർന്ന് പൊതുസമ്മേളനവും നടക്കും. 

പാസ്റ്റർ കെ. വി.ചാക്കോ പ്രസിഡന്റായും, പാസ്റ്റർ. പി.സി.തമ്പി വൈസ് പ്രസിഡന്റായും, പാസ്റ്റർ എബ്രഹാം ഫിലിപ്പ് സെക്രട്ടറിയായും, ബ്രദർ സാംസൺ റ്റി. സി ജോ. സെക്രട്ടറിയായും,  സി.ജെ ഫിലിപ്പ് ട്രഷാർ ആയും പ്രവർത്തിക്കുന്നു.