പിവൈപിഎ ബാംഗ്ലൂർ സെൻറർ വൺ ക്രിക്കറ്റ് ടൂർണമെൻ്റ് ; റിവൈവൽ റണ്ണേഴ്സ് ച്യാംപ്യൻമാർ

പിവൈപിഎ ബാംഗ്ലൂർ സെൻറർ വൺ ക്രിക്കറ്റ് ടൂർണമെൻ്റ് ; റിവൈവൽ റണ്ണേഴ്സ് ച്യാംപ്യൻമാർ

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻറർ വൺ  പി.വൈ.പി.എ നേതൃത്വത്തിൽ കൊത്തന്നൂരിൽ നടന്ന  ക്രിക്കറ്റ് ടൂർണമെൻ്റ് പാസ്റ്റർ റ്റി.എസ് മാത്യു ഉദ്ഘാടനം ചെയ്തു .  പി.വൈ.പി.എ സെൻ്റർ വൺ സെക്രട്ടറി ബ്രദർ ഷമ്മ പി.ജോസ് അധ്യക്ഷത വഹിച്ചു.  മത്സരങ്ങളിൽ നിന്ന് റിവൈവൽ റണ്ണേഴ്സ് (ഐപിസി ഗിൽഗാൽ വർഷിപ്പ് സെൻ്റർ ഹെന്നൂർ ) ചാംപ്യൻമാരായി.  

ഷാലോം സ്‌ട്രൈക്കേഴ്‌സ് (ഐ.പി.സി ഷാലോം വർഷിപ്പ് സെൻറർ കമ്മനഹള്ളി)  റണ്ണേഴ്‌സ് അപ്പ് ആയി  എൽ ഗിബ്ബർ ( ഐപിസി ലിവിംഗ് ഹോപ്പ് ഗോസ്പൽ സെൻ്റർ കോത്തന്നൂർ) രണ്ടാം റണ്ണേഴ്സ് അപ്പ്,
 മാൻ ഓഫ് ദ മാച്ച് ആയി ഫൈനലിൽ പാസ്റ്റർ റിനു തങ്കച്ചൻ(റിവൈവൽ റണ്ണേഴ്സ്),  മികച്ച ബാറ്റ്സ്മാൻ ആയി ഡോ.യാക്കോബ് മാണിയും  (റിവൈവൽ റണ്ണേഴ്സ്),  മികച്ച ബൗളർ ബ്രദർ ജെയിംസ് പാറേൽ (ശാലോം സ്‌ട്രൈക്കേഴ്‌സ്) എന്നിവർ  തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെ മികച്ച കളിക്കാരനായി ജെയിംസ് പാറേൽ (ഷാലോം സ്‌ട്രൈക്കേഴ്‌സ്) വിണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 

സെൻ്ററിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  ഷാലോം സ്‌ട്രൈക്കേഴ്‌സ് (ഐപിസി കമ്മനഹള്ളി), എൽ.ഗിബ്ബർ (ഐപിസി കൊത്തന്നൂർ), റിവൈവൽ റണ്ണേഴ്‌സ് (ഐപിസി ഹെണ്ണൂർ), യുണൈറ്റഡ് ബ്രദറൻ (ഐപിസി നാഗവാര), മൗണ്ട് മോറിയ ചാർജേഴ്‌സ് ( ഐപിസി ടി.സി.പാളയ) എന്നി അഞ്ച് ടീമുകൾ പങ്കെടുത്തു. 

പാസ്റ്റർ ജോർജ് എബ്രഹാം,ബ്രദർ എബി ജോർജ് ,സിസ്റ്റ്ർ ജിഷ പി. എബ്രഹാം,ബ്രദർ. റൈനു  എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു