രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച് സമ്മേളനം മെയ് 31ന്

രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച് സമ്മേളനം മെയ് 31ന്

ഉദയ്പൂർ:  രാജസ്ഥാൻ പെന്തക്കോസ്റ്റൽ ചർച്ചിന്റെ (R. P. C) പ്രതിമാസ മലയാള സമ്മേളനം മെയ് 31ന് ശനിയാഴ്ച വൈകിട്ട് 7 30ന് സൂം പ്ലാറ്റ്ഫോമിൽ  നടക്കും. പാസ്റ്റർ കെ. ജെ.ജോബ്- വയനാട് മുഖ്യ സന്ദേശം നൽകും.  ജോമോൻ എബ്രഹാം കുമ്പനാട് & ഫാമിലിയുടെ സംഗീത ശുശ്രൂഷ നയിക്കും.  പാസ്റ്റർ ജോസ് വർഗീസ് നേതൃത്വം നൽകും. പാസ്റ്റർമാരായ പോൾ മാത്യൂസ്, സന്തോഷ് വർഗീസ്, മേരി മാത്യൂസ്, ജോൺ മാത്യു  തുടങ്ങിയവർ സംബന്ധിക്കും. 

Join Zoom Meeting
https://us02web.zoom.us/j/87141083740?pwd=idFkTHBTHkgs3yyTewkEX93xu6y4vV.1

Meeting ID: 871 4108 3740
Passcode: 2025

ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് ഡോ. തോമസ് മാത്യു ഹൃദയത്തിൽ സുവിശേഷാഗ്നിയുമായി, വിശ്വാസം മാത്രം കൈമുതലാക്കി കേരളത്തിൽനിന്ന് രാജസ്ഥാന്റെ ഊഷര മിയിൽ എത്തി ഉദയപ്പൂരിൽ സ്ഥാപിച്ചതാണ് രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച്.  ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യ എന്ന പേരിൽ ഇന്ത്യ മുഴുവനും പടർന്നു പന്തലിച്ചു ഈ പ്രസ്ഥാനം. ഇപ്പോൾ റവ. ജോയ് പുന്നൂസ് അന്തർദേശീയ പ്രസിഡന്റ് ആയും പാസ്റ്റർ പോൾ മാത്യു നാഷണൽ പ്രസിഡണ്ടായും പാസ്റ്റർമാരായ ജോൺ സി. വർഗ്ഗീസ്, കെ.എസ് സാമുവൽ എന്നിവർ വൈസ് പ്രസിഡണ്ടുമാരായും പാസ്റ്റർ  ഫിന്നി ഫിലിപ്പ് മിഷൻ ഡയറക്ടറായും പാസ്റ്റർ എബ്രഹാം കുര്യൻ ജനറൽ സെക്രട്ടറിയായും പാസ്റ്റർ സന്തോഷ് വർഗ്ഗീസ് ജോയിൻ സെക്രട്ടറിയായും പാസ്റ്റർ പീലിപ്പോസ് മാത്യു ട്രഷറർ ആയും  പ്രവർത്തിക്കുന്നു. ഡോ.തോമസ് മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ മേരി മാത്യൂസ് ഈ പ്രസ്ഥാനത്തിന്റെ സഹ സ്ഥാപക എന്ന നിലയിൽ ഇപ്പോഴും പ്രവർത്തനനിരതയാണ്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ സുവിശേഷ സംഗമമായ നവാപൂർ കൺവെൻഷൻ സഭയുടെ വാർഷിക ജനറൽ കൺവെൻഷൻ ആണ്. ആർ.പി.സി. യുടെ 62 മത് വാർഷിക കൺവെൻഷൻ ജൂൺ 12 മുതൽ 15 വരെയാണ് ഉദയപ്പൂരിൽ നടക്കുന്നത്. പാസ്റ്റർ ജോ തോമസ് ബാംഗ്ളൂർ ആണ് പ്രഭാഷകൻ.

Advertisement