ശാലേം ഫെസ്റ്റ് ഡിസംബർ 25 മുതൽ ആറൻമുള തുരുത്തിമലയിൽ
ആറൻമുള: ഐപിസി ആറൻമുള ശാലേം സഭയുടെ ആഭിമുഖ്യത്തിൽ 'ശാലേം ഫെസ്റ്റ്' എന്ന പേരിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഡിസംബർ 25 ബുധൻ മുതൽ 28 ശനി വരെ ശാലേം ഗ്രൗണ്ടിൽ (തുരുത്തി മല) നടക്കും.
ഐ പി സി കേരളാ സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട്ട്, ബി. മോനച്ചൻ കായംകുളം, കെ ജെ മാത്യു പുനലൂർ, സുഭാഷ് കുമരകം എന്നിവർ പ്രസംഗിക്കും.
പകൽ യോഗങ്ങളിൽ പാസ്റ്റേഴ്സ് ഷിജോ പോൾ കോട്ടയം, ജോൺസൺ മാത്യു അടൂർ , തോമസ് ജേക്കബ് ,സജി കാനം, ഷാജി വാഴൂർ എന്നിവർ പ്രസംഗിക്കും.
ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും, പാസ്റ്റർ അനിയൻ കുഞ്ഞ് ചേടിയത്ത് ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.
Advertisement