ഐപിസി കുണ്ടറ സെൻ്റർ 22-ാമത് വാർഷിക കൺവൻഷൻ ഡിസം. 26 ഇന്ന് മുതൽ

ഐപിസി കുണ്ടറ സെൻ്റർ 22-ാമത് വാർഷിക കൺവൻഷൻ ഡിസം. 26 ഇന്ന് മുതൽ

കുണ്ടറ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്ററിൻ്റെ 22-ാമത് വാർഷിക കൺവൻഷൻ ഇന്ന് (26/12/2024, വ്യാഴം) മുതൽ 29 ഞായർ വരെ നടക്കും. കുണ്ടറ ആറുമുറിക്കട മേലേതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കൺവൻഷൻ്റെ ഉത്ഘാടനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം നിർവ്വഹിക്കും. 

എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെയാണ് കൺവൻഷൻ. കൺവൻഷൻ യോഗങ്ങളിൽ വിവിധ ദിവസങ്ങളിലായി പാസ്റ്റർ കെ ജെ മാത്യു, പാസ്റ്റർ അനീഷ് കാവാലം, ഇവാ: ബെന്നി ചാക്കോ, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ കെ സി തോമസ്, ഡോ: കാച്ചാണത്ത് വർക്കി ഏബ്രഹാം, പാസ്റ്റർ ബെഞ്ചമിൻ വർഗീസ് എന്നിവർ ദൈവവചനം ഘോഷിക്കും.

വെള്ളിയാഴ്ച പകൽ 2 മുതൽ സോദരീ സമാജം വാർഷികവും ശനിയാഴ്ച പകൽ 2 മണി മുതൽ പി വൈ പി എ - സണ്ടേസ്കൂൾ സംയുക്ത വാർഷികവും നടക്കും.

പി വൈ പി എ കൊട്ടാരക്കര മേഖലാ ട്രഷറർ ബ്രദർ ജെറിൻ ജെയിംസ് വേങ്ങൂർ പി വൈ പി എ  - സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ മുഖ്യഅതിഥിയായി പങ്കെടുക്കും.

രാവിലെ ബൈബിൾ ക്ലാസ്സുകളും പകൽ പൊതുയോഗങ്ങളും ഉണ്ടാകും. ഞായർ രാവിലെ 8 മണിയ്ക്ക് തിരുവത്താഴ ശുശ്രൂഷ ആരംഭിക്കും. 10 മണിയ്ക്ക് ആരംഭിക്കുന്ന പൊതുയോഗത്തിൽ  ഓർഡിനേഷൻ ശുശ്രൂഷയ്‌ക്ക് ശേഷം സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

ജിസ്സൻ ആൻ്റണി, റെജി താബോർ എന്നിവരുടെ നേതൃത്വത്തിൽ താബോർ വോയിസ് ഉമ്മന്നൂർ ഗാനശുശ്രൂഷ നിർവ്വഹിക്കും.