ശാരോൻ ഫെലോഷിപ്പ് ഇവാൻജലിസം ബോർഡ്: ലീഡേഴ്സ് മീറ്റിംഗ് നടന്നു

ശാരോൻ ഫെലോഷിപ്പ് ഇവാൻജലിസം ബോർഡ്: ലീഡേഴ്സ് മീറ്റിംഗ് നടന്നു

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ 

തിരുവല്ല: കർത്താവിന്റെ അമിത ബലത്തിൽ ശക്തിപ്പെട്ട് വേലയിൽ വർദ്ധിച്ചുവരണമെന്ന്  ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് പ്രസ്താവിച്ചു. ഇവാൻജലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ ലീഡേഴ്സ് മീറ്റിങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ചെയർമാൻ പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ റോയി ചെറിയാൻ, മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ പി.വി ചെറിയാൻ, സുവി.ഡാൻ പോൾ മാത്യൂ എന്നിവർ ക്ലാസുകൾ എടുത്തു. ഗ്രൂപ്പ് ചർച്ചയിൽ ഇവാൻജിലിസം ബോർഡ് സെന്റർ പ്രസിഡന്റന്മാർ, സെക്രട്ടറിന്മാർ പങ്കെടുത്തു. പാസ്റ്റർ സുനിൽ സോളമൻെറ നേതൃത്വത്തിൽ പാസ്റ്റർ സ്റ്റാൻലി മാത്യു ഗാനശുശ്രൂഷ നടത്തി ജനറൽസെക്രട്ടറി പാസ്റ്റർ സാം ജി കോശി സ്വാഗതവും ട്രഷറാർ ബിജു നൈനാൻ കൃതജ്ഞതയും പറഞ്ഞു.