ശാലേം ട്രാക്റ്റ് സൊസൈറ്റി ആറര പതിറ്റാണ്ടിന്റെ നിറവിൽ; പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ശാലേം ട്രാക്റ്റ് സൊസൈറ്റി ആറര പതിറ്റാണ്ടിന്റെ നിറവിൽ; പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കോട്ടയം: കേരളത്തിലെ സുവിശേഷ പ്രവർത്തനത്തിലും ലഘുലേഖാ പ്രസിദ്ധീകരണത്തിലും നെടുനായകത്വം വഹിക്കുന്ന ശാലേം ട്രാക്റ്റ് സൊസൈറ്റിക്ക് ആറര പതിറ്റാണ്ടിന്റെ പ്രവർത്തന തിളക്കം. ഒക്ടോ. 24ന് പുതുപ്പള്ളിയിൽ നടന്ന വാർഷിക സമ്മേളനം കഴി ഞ്ഞകാല പ്രവർത്തനങ്ങളിൽ ദൈവം നടത്തിയ അത്ഭുതവഴികളുടെ സ്തോത്രാർപ്പണമായി. പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് അധ്യ ക്ഷനായിരുന്നു.

ഗുഡ്ന്യൂസ് ചെയർമാനായിരുന്ന വി.എം. മാത്യുസാറിന്റെ ദർശന പ്രകാരം ആരംഭിച്ച ശാലേം ട്രാക്റ്റ് സൊസൈറ്റി മലങ്കരയിലെ സുവിശേഷ നാവായി നിലകൊണ്ടെന്നും പെന്തെക്കോസ്തു ചരിത്രത്തിലെ ദീപസ്തംഭമായി എന്നും നിലനില്ക്കുമെന്നും പാസ്റ്റർ ബഞ്ചമിൻ വർഗീസ് പറഞ്ഞു.

സെക്രട്ടറി ഫിന്നി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.സി. നൈനാൻ കണക്കവതരണം നടത്തി. പുതിയ ഭാരവാഹികളായി പാസ്റ്റർ ബഞ്ചമിൻ വർഗീസ് (പ്രസി ഡന്റ്), എം. സി. നൈനാൻ, ജോയി എബ്രഹാം (വൈസ് പ്രസിഡന്റുമാർ), സെക്രട്ടറിയായി ഏബ്രഹാം തോമസ് (വിൽസൻ), മാത്യു ഉമ്മൻ (ട്രഷറർ) എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 

കേരളത്തിലെ വിവിധയിടങ്ങളിൽ സഭകൾ സ്ഥാപിക്കുന്നതിനും ലക്ഷ കണക്കിനു ലേഘുലേഖകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനും ഗോസ്പൽ ടൂറിലൂടെ വിവിധയിടങ്ങളിൽ മിനികൺവൻഷൻ, പരസ്യ യോഗം എന്നിവയും സുവിശേഷ സെമിനാറുകൾ, മിഷനറി യാത്രകൾ എന്നിവ നടത്തുന്നതിനും ശാലേം ട്രാക്റ്റ് സൊസൈറ്റിക്ക് കഴിഞ്ഞ തായി ഭാരവാഹികൾ അറിയിച്ചു

Advertisement