സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലെ ഗുരുതര വീഴ്ചകളിൽ നടപടികൾ വേണം: സീറോ മലബാർസഭാ

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലെ ഗുരുതര വീഴ്ചകളിൽ നടപടികൾ വേണം: സീറോ മലബാർസഭാ

തിരുവനന്തപുരം : നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട സി. എ. ജി റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ അതീവഗുരുതരമാണ്. സ്കോളർഷിപ്പുകളുടെ നടപടിക്രമങ്ങളിലെ വീഴ്ചകൾ, ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലുകൾ, തുടങ്ങി നിരവധിയായുള്ള സി. എ. ജി റിപ്പോർട്ടിലെ ഭരണഘടനാ ലംഘനങ്ങൾ നടത്തിയവർക്കെതിരെ കർശനമായ നടപടികൾ എടുക്കണം

ന്യനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ കെടുകാര്യസ്ഥതയും നിയമസഭയിൽ സി. എ. ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമൂഹത്തിന്റെയും സംസ്ഥാനത്തിൻ്റെയും സംസ്‌കാരത്തിന്റെയും ധാർമ്മികതയുടെയും അവിഭാജ്യഘടകമാണ് തങ്ങളെന്ന് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് തോന്നുന്ന തരത്തിൽ ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും നടപ്പാക്കുന്നതിലും സർക്കാരും ന്യൂനപക്ഷ കമ്മിഷനും തികഞ്ഞ പരാജയമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിഷിപ്ത താൽപര്യത്തോടെ പ്രവർത്തിക്കുന്നു.

ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനങ്ങളിൽ നിരന്തരം ക്രൈസ്തവർ അവഗണിക്കപ്പെടുന്നു. കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നു ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നതിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷ വകുപ്പ് നടത്തുന്ന പുതിയ പദ്ധതിയിൽ സുതാര്യത ഉറപ്പാക്കണം. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലെ ഗുരുതരമായ ഇത്തരം വീഴ്ചകളിൽ സത്വരമായ നടപടികൾ വേണം. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമാണെന്ന് സീറോ മലബാർ സഭാ ആവശ്യപ്പെട്ടു.

Advertisement