ഐപിസി സൺഡേസ്കൂൾ മേഖല സമ്മേളനവും സെമിനാറും ഫെബ്രു. 9 ന്

കുമ്പനാട്: ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ മേഖല സമ്മേളനവും സെമിനാറും സമ്മാനദാനവും നാളെ (9/2/2025 ഞായർ) 3.30ന് സഭാ ആസ്ഥാനമായ ഹെബ്രോൻപുരത്തുള്ള സെൻട്രൽ ഹാളിൽ നടക്കും.
ഐപിസി എൻഎ സൗത്ത് ഈസ്റ്റ് റീജൻ മുൻ പ്രസിഡൻ്റ് പാസ്റ്റർ വി.പി.ജോസ് ഉദ്ഘാടനം ചെയ്യും.
'പരീക്ഷയെ ഭീതി കൂടാതെ നേരിടാം' എന്ന വിഷയത്തിൽ ഡയറ്റ് മുൻ ലക്ചറർ ടൈറ്റസ് കെ. ഏബ്രഹാം ക്ലാസ് നയിക്കും. സൺഡേസ്കൂൾ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, പവർ വിബിഎസ് വർക്കിങ് ചെയർമാൻ പാസ്റ്റർ ഡിലു ജോൺ എന്നിവർ വചന സന്ദേശം നൽകും. സൺഡേസ്കൂൾ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി സമാപന സന്ദേശവും സമ്മാനദാനവും നടത്തും. മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും.
സ്റ്റേറ്റ് ഗവ.എൻആർഐ കമ്മീഷൻ അംഗം പീറ്റർ മാത്യു വല്ല്യത്ത്, പാസ്റ്റർ ബെൻസൺ യോഹന്നാൻ എന്നിവർ മുഖ്യാതിഥികളാകും. താലന്തു പരിശോധനയിൽ മികവ് പുലർത്തിയ പ്രോഗ്രാമുകളുടെ പുനരവതരണം നടക്കും. കുമ്പനാട്, തിരുവല്ല, മല്ലപ്പള്ളി, പുന്നവേലി, ചാലാപ്പള്ളി, പന്തളം, ചങ്ങനാശേരി ഈസ്റ്റ്- വെസ്റ്റ്, കറുകച്ചാൽ, കുട്ടനാട് എന്നീ സെൻ്ററിൽ നിന്നുള്ളവർ പങ്കെടുക്കുമെന്ന് സെക്രട്ടറി പാസ്റ്റർ ജോസ് വർഗീസ്, കൺവീനർ പാസ്റ്റർ സന്തോഷ് ഡേവിഡ് എന്നിവർ അറിയിച്ചു.