വൈപിഇ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം. 23 നു തുടങ്ങും
കൊട്ടാരക്കര : വൈപിഇ കൊട്ടാരക്കര സോണൽ യുവജന ക്യാമ്പ് ഡിസംബർ 23 ,24 തീയതികളിൽ രാവിലെ 8:30 മുതൽ ശാലേംപുരം St. Xaviers Vidhyanigethan-ൽ നടക്കും.
ഓവർസിയർ പാസ്റ്റർ വൈ.റെജി, അസിസ്റ്റൻറ് ഓവർസിയർ ഡോ. ഷിബു കെ മാത്യു , വൈപിഇ സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ മാത്യു ബേബി, പാസ്റ്റർ കാലേബ് ജി ജോർജ്, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ അഭിമന്യു അർജുൻ ,പാസ്റ്റർ ശ്യം പുനലൂർ, സുവി. ആഷേർ ജോൺ, സിസ്റ്റർ രഞ്ജി സാം എന്നിവർ ക്ലാസ്സുകൾ നയിക്കും. ആഷിശിന്റെ നേതൃത്വത്തിലുള്ള ടീം ആരാധനയ്ക്ക് നേതൃത്വം നൽകും.
15 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 300 രൂപ. പാസ്റ്റർ ഷിജു മത്തായി ,ബ്ലെസ്സൺ ജോൺ , പാസ്റ്റർ ജിബിൻ ജോൺസൻ, പാസ്റ്റർ മാത്യു ശമൂവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകും. വിവരങ്ങൾക്ക്: 80757 15478, 9895125142