പിറവം കൺവെൻഷൻ ഏപ്രിൽ 1 മുതൽ 7 വരെ

പിറവം കൺവെൻഷൻ ഏപ്രിൽ 1 മുതൽ 7 വരെ

ഏലിയാസ് ആരക്കുന്നം

പിറവം: ഐപിസി പിറവം സെൻ്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 1 മുതൽ 7 വരെ പിറവം പാറപ്പാലിൽ ഗ്രൗണ്ടിൽ  വൈകിട്ട് 6 മുതൽ 9 മണി വരെ നടക്കും.

സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ സമർപ്പണ ശുശ്രൂഷ നിർവഹിക്കുകയും സമാപന സന്ദേശം പാസ്റ്റർ കെ.സി തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് ) നൽകുകയും ചെയ്യും.

പാസ്റ്റർ രാജു പൂവക്കാല (തിരുവല്ല) , പാസ്റ്റർ ബി.മോനച്ചൻ (കായംകുളം), പാസ്റ്റർ ഷാജി എം.പോൾ (പവർവിഷൻ), പാസ്റ്റർ റെജി മാത്യു  (ശാസ്താംകോട്ട), ഡോ.എബി പി.  മാത്യു , പാസ്റ്റർ തോമസ് നൈനാൻ (ചെങ്ങന്നൂർ),പാസ്റ്റർ ബിജു ജോസഫ്  (തൃശൂർ) തുടങ്ങിയവർ പ്രസംഗിക്കും.

സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റർ ഡാനിയേൽ നീലഗിരി , സിസ്റ്റർ രമ്യ സെറ ജേക്കബ്, റിവൈവൽ സിംഗേഴ്സ് പിറവം എന്നിവർ നേതൃത്വം നല്കും.

പാസ്റ്റർ കെ.പി വർഗീസ്, പാസ്റ്റർ സോളമൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.