കൊടുമൺ യുപിഫ് കൺവൻഷൻ നവം. 27 മുതൽ 

കൊടുമൺ യുപിഫ് കൺവൻഷൻ നവം. 27 മുതൽ 

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ 

കൊടുമൺ: ഉപദേശ ഐക്യതയുള്ള ഏഴംകുളം മുതൽ ചന്ദനപ്പള്ളി വരെ 20 സഭകൾ ചേർന്നു നടത്തുന്ന കൊടുമൺ യുണൈറ്റഡ് പെന്തെകോസ്ത് ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവംബർ 27 വ്യാഴം മുതൽ 30 ഞായർ വരെ റോയൽ ഗ്രൗണ്ട് (കൊടുമൺ ടെലഫോൺ എക്സ്ചേഞ്ചിനു സമീപം) നടക്കും.

പ്രസിഡൻ്റ് പാസ്റ്റർ ജി സാംകുട്ടി ഉൽഘാടനം ചെയ്യും. പാസ്റ്റർന്മാരായ വർഗീസ് എബ്രഹാം, ഐ. ജോൺസൺ, ഡോ. ബി.വർഗീസ്, കെ.ജെ മാത്യൂ, എബി അയിരൂർ തുടങ്ങിയവർ പ്രസംഗിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർത്ഥനാ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും

തീയോസ് വാർഷിപ്പ് ബാൻ്റ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു