ഐപിസി മിഡ് വെസ്റ്റ് റീജിയൺ: ലേഡീസ് ഫെല്ലോഷിപ്പിനു പുതിയ ഭാരവാഹികൾ
വാർത്ത സാം മാത്യു ഡാളസ്
ഡാളസ്: ഐപിസി മിഡ്‌വെസ്റ്റ് റീജിയൺ ലേഡീസ് ഫെലോഷിപ്പിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡൻ്റ് സിസ്റ്റർ കൊച്ചുമോൾ ജെയിംസ് രണ്ടാം തവണയും പ്രസിഡൻ്റായി തുടരും. ഡാളസ് ഐപിസി ഹെബ്രോൺ സഭാ മന്ദിരത്തിൽ നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികളായി കൊച്ചുമോൾ ജെയിംസ് (പ്രസിഡൻ്റ്), പെണ്ണമ്മ മാത്യു (വൈസ് പ്രസിഡൻ്റ്), ബ്ലസി സാം (സെക്രട്ടറി), ആൻ കുര്യൻ (ജോയിൻ്റ് സെക്രട്ടറി), ബ്ലെസി ബെന്നി (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചുമോൾ ജെയിംസ് 2027-ലെ ഐപിസി. ഫാമിലി കോൺഫ്രൻസിൻ്റെ ലേഡീസ് കോർഡിനേറ്റർ കൂടിയാണ്. വൈസ് പ്രസിഡൻ്റ് പെണ്ണമ്മ മാത്യു, സെക്രട്ടറി ബ്ലസി സാം എന്നിവർ മുൻ വർഷങ്ങളിലും സംഘടനയുടെ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആൻ കുര്യൻ ഹ്യൂസ്റ്റൺ വുമൺ പെന്തെക്കോസ്തൽ ഫെലോഷിപ്പിൻ്റെ മുൻ സെക്രട്ടറിയായിരുന്നു.
ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട ബ്ലെസി ബെന്നി ഒക്കലഹോമ ഐപിസി എബനേസർ സഭാംഗമാണ്. ഐപിസി മിഡ് വെസ്റ്റ് റീജിയൺ സെക്രട്ടറി പാസ്റ്റർ ബെന്നി പാപ്പച്ചനാണ് ഭർത്താവ്.
റീജിയണിലെ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തി.
.
Advertisement
















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































