വാഡോദര യുപിഎഫ്  ന് പുതിയ നേതൃത്വം.

വാഡോദര യുപിഎഫ്  ന് പുതിയ നേതൃത്വം.

വാർത്ത: സാം തോമസ് മണിനഗർ

ഗുജറാത്ത്‌ : വഡോദരയിലുള്ള  പെന്തക്കോസ് സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്റ്റൽ ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ പാസ്റ്റർ ബിനുമോൻ ബേബി (ഐ.പി.സി. സിറ്റി പ്രയർ ഹാൾ, വഡോദര), വൈസ് പ്രസിഡന്റ്‌ പാസ്റ്റർ  വി.എ. അലക്സാണ്ടർ (ശാരോൻ ഫെലോഷിപ്പ് ചർച്ച്, മക്കാർപ്പുര), സെക്രട്ടറി പാസ്റ്റർ നിഥിൻ  ഗുടൈക്കർ (കാർമേൽ ഏ. ജി. ചർച്ച്,) ട്രഷറർ എബിസൺ ജേക്കബ് (ശാലോം ഫെല്ലോഷിപ് ചർച്ച് ), ജോയിൻ സെക്രട്ടറി പാസ്റ്റർ മുകേഷ് കുമാർ (ഐ.പി.സി. കലോൾ) എന്നിവരാണ് ഭാരവാഹികൾ. പാസ്റ്റർ ബാബു ശാമുൽ അനുഗ്രഹ പ്രാർത്ഥന നടത്തി.

ജനറൽ ബോഡിയ്ക്ക് മുൻ പ്രസിഡന്റ് പാസ്റ്റർ പി.വി ബെന്നി നേതൃത്വം നൽകി. പാസ്റ്റർ വി.എ. തോമസ്കുട്ടി സമാപന പ്രാർത്ഥന നിർവഹിച്ചു. ഏകദിന സമ്മേളനങ്ങൾ, യുവജന മീറ്റിങ്ങുകൾ, സെമിനാറുകൾ, വാർഷിക കൺവെൻഷനുകൾ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ യുണൈറ്റഡ് പെന്തകോസ്റ്റൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു 

Advertisement