കോട്ടയത്ത് ഉണർവ് യോഗവും ഉപവാസ പ്രാർത്ഥനയും

കോട്ടയത്ത് ഉണർവ് യോഗവും ഉപവാസ പ്രാർത്ഥനയും

കോട്ടയം: സെൻട്രൽ അസംബ്ലീസ് ഓഫ് ഗോഡ്‌ കോട്ടയം സഭയുടെ ആഭിമുഖ്യത്തിൽ ഗുഡ്ഷെഡ് റോഡിലുള്ള ആരാധനാലയത്തിൽ മെയ് 20 മുതൽ 26 വരെ ഉണർവ് യോഗവും ഉപവാസ പ്രാർത്ഥനയും നടക്കും. ദിവസവും രാവിലെ 10.30 മുതൽ 1 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയുമാണ് യോഗങ്ങൾ. പാസ്റ്റർമാരായ എ.രാജൻ, ജോസ് ടി.ജോർജ്, ജയിംസ് ചാക്കോ, സജി മാത്യു, പി.എം.ജോൺസൻ, സുഭാഷ് കുമരകം, പ്രിൻസ് തോമസ് എന്നിവർ  വചന ശുശ്രൂഷ നിർവഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെസൻ ജോൺ നേതൃത്വം നല്കും. എ. ജി.സെൻട്രൽ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.