ഐപിസി അട്ടപ്പാടി സെൻറർ കൺവെൻഷനു തുടക്കമായി ; പാസ്റ്റർ എം.വി.മത്തായിയെ ആദരിച്ചു

ഐപിസി അട്ടപ്പാടി സെൻറർ കൺവെൻഷനു തുടക്കമായി ; പാസ്റ്റർ എം.വി.മത്തായിയെ ആദരിച്ചു

വാർത്ത : പാസ്റ്റർ പ്രദീപ് പ്രസാദ്

പാലക്കാട്: അട്ടപ്പാടി സെൻറ്റർ 27-ാം മത് കൺവെൻഷൻ അഗളി ക്യാമ്പ് സെൻററിൽ ഡിസം. 22 വെള്ളി വൈങ്കിട്ട് ആരംഭിച്ചു. പാസ്റ്റർ എം.വി മത്തായി പാലക്കാട് നോർത്ത് സെൻറ്റർ മിനിസ്റ്റർ ഉൽഘാടനം ചെയ്തു. 

 ഐപിസി യിലെ സീനിയർ ശുശ്രൂഷകനും ഒട്ടേറെ സഭകളുടെ തുടക്കക്കാരനുമായ  പാലക്കാട് നോർത്ത് സെൻറ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി.മത്തായിയെ അട്ടപ്പാടി സെൻറ്റർ ആദരിച്ചു. കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മോമ്മൻറ്റോ നൽകി.  പാസ്റ്റർ എം.വി.മത്തായി പാലക്കാട് ജില്ലയിൽ 50 വർഷത്തിലേറെയായി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു. അട്ടപ്പാടി സെൻറ്റർ മിനിസ്റ്റർ പാസ്റ്റർ എം.ജെ. മത്തായി അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ എബ്രഹാം വടക്കേത്ത് ആശംസകൾ അറിയിച്ചു.