ജോബി കെ ജോണിന് ഗണിത ശാസ്ത്രത്തിൽ അവാർഡ്

ജോബി കെ ജോണിന് ഗണിത ശാസ്ത്രത്തിൽ അവാർഡ്

വാർത്ത: സജി പീച്ചി

തൃശൂർ: തൃശൂർ ജില്ല സർക്കാർ വിദ്യാലയങ്ങളിലെ മികച്ച ഗണിത അദ്ധ്യാപകനുള്ള അവാർഡിന് ഐ. പി. സി സഭാംഗം തൃശൂർ വിലങ്ങന്നൂർ കിഴക്കേമലയിൽ ജോബി കെ. ജോൺ അർഹനായി. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന EMBOSAT എന്ന സംഘടനയാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത് . ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഫലകവും നൽകും.

തൃശൂർ ജില്ലാ ഗണിതശാസ്ത്ര ക്ലബ്‌ സെക്രട്ടറിയും തലപ്പിള്ളി ഗവണ്മെന്റ് അദ്ധ്യാപക സഹകരണ സംഘം ഡയറക്ടറും കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമായ ജോബി കെ ജോൺ ഐ. പി. സി ആലത്തൂർ സെന്റർ വൈസ് പ്രസിഡന്റും രക്ഷാധികാരിയുമായിരുന്ന പാസ്റ്റർ കെ.ജെ. ജോണിന്റെ മകനാണ്. വടക്കാഞ്ചേരി ഗവണ്മെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ അധ്യാപകനാണ്.

ഭാര്യ ജിന്റു പീറ്റർ അദ്ധ്യാപികയാണ്. രണ്ട് മക്കൾ