ലൂയി ചിക്കാഗോയുടെ ഭാര്യ പിതാവ് പാസ്റ്റർ വി.എ വർഗീസ് നിര്യാതനായി
ചിക്കാഗോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ലൂയി ചിക്കാഗോയുടെ ഭാര്യ പിതാവ് പാസ്റ്റർ വി എ വർഗീസ്(84) ഗ്രീൻബേ വിസ്കോൺസിനിൽ വെച്ച് നിര്യാതനായി. മേരിക്കുട്ടി വർഗീസ് ആണ് ഭാര്യ. ഷൈനി, ഷിനു(എബ്രഹാം വർഗീസ്), ഷീന എന്നിവർ മക്കളും ലൂയി ചിക്കാഗോ, ജോജി, മാത്യു വർഗീസ് എന്നിവർ മരുമക്കളുമാണ്. ഗ്രഗറി , കെസിയ, റേച്ചൽ, ഹാന്നാ, ജെസീക്ക,സാറ, ജെസയാ, എലിസബെത് എന്നിവരാണ് കൊച്ചുമക്കൾ. കോട്ടയം പയ്യപ്പാടി ചേരാൻപേരിൽ കുടുംബാംഗമാണ്. ദീർഘകാലം എറണാകുളം എച്ച്എംടി ജീവനക്കാരനായിരുന്നു. 1993 ലാണ് അമേരിക്കയിൽ എത്തിച്ചേർന്നത്.
സംസ്കാര ശുശ്രൂഷകൾ ഡിസംബർ 6 വെള്ളിയാഴ്ചയും 7 ശനിയാഴ്ചയും ആയി ഗ്രീൻബെയിൽ നടക്കും.
വാർത്ത: കുര്യൻ ഫിലിപ്പ്