മലബാർ ഒരുങ്ങി; ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ നാളെ ഡിസം. 4 മുതൽ നിലമ്പൂരിൽ

മലബാർ ഒരുങ്ങി; ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ നാളെ ഡിസം. 4 മുതൽ നിലമ്പൂരിൽ

സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ)

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 4 ബുധൻ മുതൽ 8 ഞായർ വരെ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ഷിബു തോമസ് ഒക്കലഹോമ, ബാബു ചെറിയാൻ, ഫിലിപ്പ് പി. തോമസ്, വിൽസൺ വർക്കി, രാജു മേത്ര, സാം ജോർജ്, ഡിഗോൾ ലൂയിസ് എന്നിവർ പ്രസംഗിക്കും. 

സമ്മേളനത്തിനോടനുബന്ധിച്ച് എല്ലാദിവസവും വൈകിട്ട് 5.30 മുതൽ പൊതുയോഗങ്ങൾ, വ്യാഴം രാവിലെ 10 മുതൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ശുശ്രൂഷക കുടുംബ സമ്മേളനം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉണർവ് യോഗങ്ങൾ, വെള്ളി ഉച്ചയ്ക്ക് 2 മുതൽ കേരള സ്റ്റേറ്റ് വുമൺസ് ഫെല്ലോഷിപ് സമ്മേളനം, ശനി ഉച്ചയ്ക്ക് 2 മുതൽ സ്റ്റേറ്റ് പി.വൈ.പി.എ - സൺ‌ഡേ സ്കൂൾ സമ്മേളനം എന്നിവ നടക്കും. ഞായർ രാവിലെ 9 മുതൽ ആയിരങ്ങൾ സംബന്ധിക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ എബ്രഹാം ജോർജ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് (ജോയിന്റ് സെക്രട്ടറിമാർ), പി.എം. ഫിലിപ്പ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ ജോൺ ജോർജ്, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, സജി മത്തായി കാതേട്ട്, ജെയിംസ് വർക്കി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

Advertisement