പാസ്റ്റർ ബേബി കടമ്പനാടിന്റെ സംസ്കാര ശുശ്രൂഷ ഡിസം. 2 ന്

അടൂർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ സീനിയർ ശുശ്രൂഷകൻ യുകെയിൽ വച്ച് നവംബർ 5ന് കർത്തൃസന്നിധിയിൽ പ്രവേശിച്ച കടമ്പനാട് ലിറ്റിൽ ഹോമിൽ പാസ്റ്റർ ബേബി കടമ്പനാടിൻ്റെ (70) സംസ്കാരം ഡിസം. 2 തിങ്കളാഴ്ച്ച നടക്കും.
സംസ്കാര ശുശ്രൂഷ ഐപിസി ഹെബ്രോൺ പനന്തോപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 8 മുതൽ 12.30 വരെ കടമ്പനാട് ഭവനത്തിലും ശേഷം 1ന് സഭ സെമിത്തേരിയിലും നടക്കും.
സഭയുടെ സ്റ്റേറ്റ് - ജനറൽ കൗൺസിലുകളിൽ അംഗം, വിവിധ സെമിനാരികളിൽ വേദാധ്യാപകൻ, ഹോളി ട്രിനിറ്റി മിനിസ്ട്രീസ് സ്ഥാപക പ്രസിഡൻ്റ്, സഭയുടെ വെൽഫയർ ബോർഡ് ചെയർമാൻ, ഐപിസി കാട്ടാക്കട സെൻ്റർ പാസ്റ്റർ, അടൂർ സെൻ്റർ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ഐപിസി സൺഡേസ്കൂൾ കേന്ദ്ര ഡപ്യൂട്ടി ഡയറക്ടർ, പിവൈപിഎ മേഖല പ്രസിഡൻ്റ്, പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടയശുശ്രൂഷ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ട്രിനിറ്റി ഹെറാൾഡ് മാസിക ചീഫ് എഡിറ്ററായിരുന്നു.
ഭാര്യ: കോന്നി വെഞ്ചാൽ പൊന്നമ്മ വർഗീസ് (യുഎസ്). മക്കൾ: ഫിന്നി കടമ്പനാട്, ഫെബി വർഗീസ് (യുഎസ്). മരുമക്കൾ: കണ്ണൂർ നടുതൊട്ടിയിൽ ജോസ്മി തോമസ്, റാന്നി പള്ളത്ത് ഡിക്സൺ ജോർജ് (യുഎസ്).