ബഹ്റൈൻ ദേശീയദിന അവധി ഡിസംബർ 16, 17 തീയതികളിൽ
മനാമ: ദേശീയദിനം പ്രമാണിച്ച് ഡിസംബർ 16, 17 തിയതികളിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അവധി പ്രഖ്യാപിച്ചു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശനി, ഞായർ ദിനങ്ങൾ അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതുഅവധിയായതിനാൽ പകരം 18 തിങ്കളാഴ്ചയും അവധി നൽകിയിരിക്കുന്നതായും സർക്കുലറിൽ പറയുന്നു.