ലേഡീസ് ഫെലോഷിപ് ജനറൽ ക്യാമ്പ് നിലമ്പൂരിൽ

ലേഡീസ് ഫെലോഷിപ് ജനറൽ ക്യാമ്പ് നിലമ്പൂരിൽ

നിലമ്പൂർ :ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ് ജനറൽ ക്യാമ്പ് ഏപ്രിൽ 7 ചൊവ്വ മുതൽ 9 വ്യാഴം വരെ നിലമ്പൂർ കോടതിപ്പടിക്കു സമീപമുള്ള വൈ. എം. സി. എ ഹാളിൽ നടക്കും. "ക്രിസ്തുവിൽ തികഞ്ഞവർ ആകുക " എന്നതാണ് മുഖ്യ ചിന്താവിഷയം.

ചർച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ മനോജ്‌ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.കെ. മാത്യു, വർഗീസ് മാത്യു, അനീഷ് കാവാലം, കാലേബ് ജോർജ് എന്നിവർ പ്രസംഗിക്കും. രജിസ്ട്രേഷൻ ഫീസ് 300 രൂപ. സിസ്റ്റർ ഷീലദാസ്, സിസ്റ്റർ ബ്ലെസി ബിജു തുടങ്ങിയവർ നേതൃത്വം നൽകും. മിനി ജുബി, മേരി ജോയ്, റിജു എന്നിവർ കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിക്കുന്നു.

Advertisement