യുപിഎഫ് - യുഎഇ വിദ്യാർത്ഥി ക്യാമ്പിന് അനുഗ്രഹസമാപ്തി


യുപിഎഫ് - യുഎഇ വിദ്യാർത്ഥി ക്യാമ്പിന് അനുഗ്രഹസമാപ്തി
ad
ad
ad

ഷാർജ : യുഎഇയിലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് യുപിഎഫ് - യുഎഇയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ 22 ശനിയാഴ്ച വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു.   സഭാ വ്യത്യാസം കൂടാതെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിന് ഇന്ത്യയിലെ ട്രാൻസ്‌ഫോർമേഴ്‌സ് ടീം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . FACING THE GAINTS എന്നതായിരുന്നു ചിന്താവിഷയം. അനേകം വിദ്യാർത്ഥികളെ രക്ഷയിലേക്കും മാനസാന്തരത്തിലേക്ക് നയിച്ച മൂന്ന് പകലുകൾ കുട്ടികൾ ആടിയും പാടിയും ദൈവവചനം പഠിച്ചും ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ക്യാമ്പിന് പ്രസിഡൻറ് പാസ്റ്റർ സക്കറിയ എബ്രഹാം, സെക്രട്ടറി ഫിന്നി രാജു, ട്രഷറർ വിൽ‌സൺ ബേബി ഇവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും. ക്യാമ്പ് കോഡിനേറ്ററായി

ad
ad
ad

പാസ്റ്റർ സാം അടൂർ, റെജി വർക്കി, ഡാനി മാത്യു, ജനറൽ കോർഡിനേറ്റർ സന്തോഷ് ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

വാർത്ത: വിനോദ് എബ്രഹാം