ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന: കൊട്ടാരക്കര മേഖല ഒന്നാമത്, രണ്ടാം സ്ഥാനം തിരുവനന്തപുരത്തിന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന 2024 ലെ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര, തിരുവനന്തപുരം, എറണാകുളം സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി.
വ്യക്തിഗത ചാമ്പ്യൻമാരായി സബ് ജൂനിയർ വിഭാഗത്തിൽ അമരിയ ഷിബു, (ഐതോട്ടുവാ അടൂർ സൗത്ത്) ജൂനിയർ വിഭാഗത്തിൽ അബിയാ കെ. ജെയ്സൺ (പുത്തൂർ കൊട്ടാരക്കര ടൗൺ) ഇൻ്റർമീഡിയറ്റ് വിഭാഗത്തിൽ കെസിയ സജി (ഫെയ്ത്ത് സിറ്റി ആലുവ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.പി. തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി മുഖ്യ സന്ദേശം നൽകുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, ജോസഫ് മറ്റത്തുകാല, ഡോ. ബ്ലസൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു. തിയോളജിയിൽ ഡോക്ട്രേറ്റ് നേടിയ ഡോ. ബോബി എസ്സ്. മാത്യുവിന് സണ്ടേസ്കൂൾ ബോർഡ് മെമൻ്റോ നൽകി ആദരിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ഫിന്നി ഏബ്രഹാം താലന്തു പരിശോധനാ കൺവീനറായിരുന്നു.
Advertisement
Advertisement