ദോഹയിൽ 'ആത്മമാരി' ഉണർവ് യോഗത്തിനു തുടക്കമായി; രണ്ടാം ദിനം ഇന്ന് ഒക്ടോ. 26 ന് ദോഹ ബഥേൽ ഏ.ജി.യിൽ

ദോഹയിൽ  'ആത്മമാരി' ഉണർവ് യോഗത്തിനു തുടക്കമായി;  രണ്ടാം ദിനം ഇന്ന്  ഒക്ടോ. 26 ന് ദോഹ ബഥേൽ ഏ.ജി.യിൽ

ദോഹ: ഗുഡ്ന്യൂസ് ദോഹ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്‌ച്ച് ചർച് ഓഫ് ഗോഡ് ഹാളിൽ നടന്ന 'ആത്മമാരി' ഒന്നാം ദിനയോഗം പാസ്റ്റർ സാം റ്റി. ജോർജ് ഉദ്ഘാടനം ചെയ്തു.

പാസ്റ്റർ സാം റ്റി ജോർജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ആചാരങ്ങൾക്കും അപ്പുറം ക്രിസ്തുവിൻ്റെ രക്ത്ത്തിൻ്റെ വില അർത്ഥങ്ങൾ ഗ്രഹിക്കുന്ന ജനത ആത്മ രക്ഷയ്ക്കായി നിലവിളിക്കുന്ന കാലമാകണം ഇത് എന്ന് പാസ്റ്റർ സാം .റ്റി ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

സുവിശേഷത്തിൻ്റെ അനുരഞ്ജന സന്ദേശം ദൈവീക ബന്ധം നഷ്ട പ്പെടുത്തിയവരിലേക്ക് ഇറങ്ങി വരുമ്പോൾ മാത്രമേ യഥാർതഥ ഉണർവ്വ് സംജാതമാകു എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പാസ്റ്റർ സജി പി.  ഊന്നി പ്പറഞ്ഞു.

ദോ ചർച്ച് ഓഫ് ഗോഡ് ഗായക സംഘം

പാസ്റ്റർ റ്റി .എ സാമുവൽ മുഖ്യ സന്ദേശം നൽകി." തള്ളിപ്പായുന്ന ഒരു ആത്മനദിക്കായ് നാം ദാഹിക്കണം എന്നും, ആത്മ ശക്തിയാൽ ഉയരങ്ങൾ കീഴടക്കാൻ നിറഞ്ഞു കവിയുന്ന ഒരു അനുഭവത്തിലേക്ക് ദൈവ ജനം നയിക്കപ്പെടണം എന്നും പാസ്റ്റർ ടീ എ സാമുവൽ ഓർമ്മിപ്പിച്ചു .

ജബ്ബെസ് പി. ചെറിയാൻ ഗുഡ്ന്യൂസ് പ്രവർത്തനങ്ങളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു.

ചുർച്ച് ഓഫ് ഗോഡ് കൊയർ ഗാന ശുശ്രൂഷക്ക് നേതൃത്വ നൽകി. എബി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി. പാസ്റ്റർ പി എം ജോർജ്, പാസ്റ്റർ സാം തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇന്ന് വൈകിട്ട് ബെഥേൽ എ.ജി. (ഐ.ഡി സി സി കോംപ്ലക്സ്, ഹാൾ #1) ലും  വൈകിട്ട് 7.15 മുതൽ 9.30 വരെ,"ആത്മമാരി" ഉണർവ് യോഗം നടക്കും. ഇന്ത്യയിലും അയൽ രാജ്യങ്ങളിലും സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സുവിശേഷ സംഘടന IFMI യുടെ സ്ഥാപകനും ഉണർവ് പ്രസംഗകനും കൃപാവരപ്രാപ്തനുമായ പാസ്‌റ്റർ ടി.എ. ശാമുവേൽ മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും. ബെഥേൽ എ ജി ഗായകസംഘം ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : ബ്രദർ ജെബേസ് പി. ചെറിയാൻ,(33550148) ബ്രദർ ജോജി മാത്യു.(55487971)