ഫിന്നി പി. മാത്യുവിന് ഐപിസി ഗ്ലോബൽ മീഡിയ മാധ്യമ പുരസ്കാരം

ഫിന്നി പി. മാത്യുവിന് ഐപിസി ഗ്ലോബൽ മീഡിയ മാധ്യമ പുരസ്കാരം

തിരുവല്ല : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്കാരത്തിന് സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി. മാത്യു അർഹനായി. 
നവം. 22ന് കൂടിയ അവാർഡ് നിർണ്ണയ യോഗത്തിൽ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷനായിരുന്നു.
വർക്കിംഗ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, മറ്റു ഭാരവാഹികളായ പാസ്റ്റർ റോയ് വാകത്താനം, പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ,  ടോണി ഡി ചെവ്വൂക്കാരൻ, പാസ്റ്റർ സി.പി. മോനായി, 
 ഷിബു മുള്ളംകാട്ടിൽ, രാജൻ ആര്യപ്പള്ളി,  കുര്യൻ ഫിലിപ്പ് ചിക്കാഗോ, നിബു വെളവന്താനം എന്നിവർ പങ്കെടുത്തു.

അവാർഡിന് അർഹനായ 
ഫിന്നി പി മാത്യു ക്രൈസ്തവ പത്രപ്രവർത്തനമേഖലയിൽ മൂന്നര പതിറ്റാണ്ടിലേറെയായി മുഴുവൻ സമയവും സജീവമായി പ്രവർത്തിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാലാണ് അവാർഡിന് അർഹനായതെന്ന് ജൂറിയംഗങ്ങൾ വിലയിരുത്തി. 

എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ വേദാധ്യാപകൻ , പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.

ആദ്യകാല പെന്തെക്കോസ്ത് പ്രവർത്തകനായിരുന്ന പാസ്റ്റർ കെ.കെ ഗീവർഗീസിൻ്റെ (മണക്കാല കീവർച്ചൻ) കൊച്ചുമകനായി ജനിച്ചു. 
1983 ൽ ആദ്യരചന ഗുഡ്ന്യൂസ് വാരികയിൽ പ്രസിദ്ധികരിച്ചു. കോളജ് പഠനത്തിനുശേഷം ദീർഘകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചു. പിവൈപിഎ സംസ്ഥാന സമിതി അംഗമായിരുന്നിട്ടുണ്ട്.  
ക്രിസ്തിയ ധ്വനി, യുവജന കാഹളം എന്നി പ്രസിദ്ധികരണങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചു. 
വേദശാസ്ത്രത്തിൽ M.Div. (ATA) ബിരുദം നേടിയിട്ടുണ്ട്. ബേത്ലഹേം ക്രിസ്ത്യൻ എഡ്യുക്കേഷൻ സെൻ്റർ (കരുവാറ്റ), സീയോൻ ബൈബിൾ കോളജ് (മല്ലപ്പള്ളി), ജീസസ് ആൻ്റ് ഫ്രണ്ട്സ് ബൈബിൾ കോളജ്(കലയപുരം ) എന്നിവിടങ്ങളിൽ വേദാധ്യാപകനായിരുന്നു. 
28 വർഷമായി ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു.
 മൂന്ന് പതിറ്റണ്ടിലധികമായി സണ്ടേസ്കൂൾ അസോസിയേഷൻ കേന്ദ്ര സമിതിയിൽ അംഗമാണ്. ഇപ്പോൾ സണ്ടേസ്കൂൾ സംസ്ഥാന ട്രഷറാറാണ്. 
പിസിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മിഡിയ അസോസിയേഷൻ നിർവാഹസമിതി അംഗം, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ജനറൽ ട്രഷറാർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
2001 മുതൽ സ്വർഗിയധ്വനി പത്രാധിപരാണ്.
ഭാര്യ: ജയ്ന 
മക്കൾ : ഫിജിൻ , ഫെബിന

ജനു.15 ന് കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ഗ്ലോബൽ മീറ്റിൽ അവാർഡ് വിതരണം ചെയ്യും. ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിക്കും.
മുഖ്യ രക്ഷാധികാരി പാസ്റ്റർ കെ.സി. ജോൺ, സെക്കുലർ മേഖലയിലെ പ്രശസ്തരായ മാധ്യമപ്രവർത്തകരും രാഷ്രട്രീയ നിരീക്ഷകരും ക്രൈസ്തവ  പത്രാധിപന്മാരും മാധ്യമ പ്രവർത്തകരും എഴുത്തുകാരും ഗ്ലോബൽ മീറ്റിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് അറിയിച്ചു.