ദിവ്യസ്നേഹത്തിന്റെ സംഗീത സായാഹ്നം; ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോ. 18ന് നെടുമങ്ങാട്
നെടുമങ്ങാട്: 'ദി വേർഡ് ബൈബിൾ കോളേജ് മിനിസ്ട്രി, നെടുമങ്ങാടിന്റെ' ആഭിമുഖ്യത്തിൽ 'ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് 2026' സംഗീത സായാഹ്നം ഒക്ടോബർ 18 ഞായറാഴ്ച നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം 5.00 മണി മുതൽ പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ ഡോ. വിജയ് ബെനഡിക്റ്റ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഡോ. ബാബു പി. തോമസ് വചന സന്ദേശം നൽകും. ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക ഡലീമയും സംഗീത വിരുന്നിനായി ഒപ്പമുണ്ടാകും. 'ആർ.ജെ. മ്യൂസിക്' ആണ് ആരാധനയ്ക്ക് നേതൃത്വം നൽകുന്നത്.പാസ്റ്റർ ബിജു ജോർജ്ജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന ഈ അനുഗ്രഹീത സംഗീത കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫോൺ: 9847900453




