ഇതു പുതുക്കപ്പെടാനുള്ള കാലം: ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ
പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ കൺവെൻഷൻ സമാപിച്ചു
ബെംഗളൂരു : യേശുക്രിസ്തു വീണ്ടും വന്നു ലോകം ഭരിക്കുന്ന കാലഘട്ടം ആസന്നമായെന്നു ലോകസംഭവങ്ങൾ വെളിവാക്കുമ്പോൾ, ദൈവജനത്തിന് ഇതു പുതുക്കപ്പെടലിൻ്റെ സമയമാണെന്നു ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസതാവിച്ചു.
ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി ടിപിഎം
കൺവൻഷൻ ഗ്രൗണ്ടിൽ നടന്ന ദ് പെന്തക്കോസ്‌ത് മിഷൻ ബാംഗ്ലൂർ സെന്റർ വാർഷിക കൺവൻഷന്റെ സമാപന ദിന സംയുക്ത സഭായോഗത്തിൽ
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂപാന്തരപ്പെട്ട ജീവിതത്തിൻ്റെ ഉടമകളായ വിശ്വാസികൾ കളങ്കമില്ലാത്ത സമൂഹമായി രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷനിൽ വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിങ്ങ്, സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ , രോഗശാന്തി പ്രാർഥന എന്നിവയും നടത്തി. .
പാസ്റ്റർമാരായ ഐ.സാമുവേൽ (വഡോദര ), അശോക് ലാൽ (മുംബൈ), എസ്.ഏബ്രഹാം ( ലാലു ,ചെന്നൈ) എന്നിവർ കൺവെൻഷനിൽ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
കേരളമടക്കം ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുമുള്ള ധാരാളം ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.
സെൻ്റർ പാസ്റ്റർ ജയശേഖരൻ വിൽസൺ , അസി.സെൻറർ പാസ്റ്റർ ജോയൽ രാജ്കുമാർ എന്നിവരും സഹശുശ്രൂഷകരും നേതൃത്വം നൽകി.
വാർത്ത: ചാക്കോ കെ. തോമസ്, ബെംഗളൂരു
Advertisement


































































