ഐപിസി ഡൽഹി സ്റ്റേറ്റിൻ്റെ 2024-2028 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം നടന്നു
ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റിന്റെ 2024-2028 വർഷത്തേക്കുള്ള പുതിയ ബോർഡുകളുടെയും പി വൈ പി എ സൺഡേസ്കൂൾ സോദരിസമാജത്തിന്റെയും പ്രവർത്തനോദ്ഘാടനം പാസ്റ്റർ സാം ജോർജ് നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി സാം ജോർജ് അദ്ധ്യക്ഷനായിരുന്നു. മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം തോമസ് പ്രസംഗിച്ചു.
2024-2028 വർഷങ്ങളിലേക്കുള്ള സൺഡേ സ്കൂളിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി
തോമസ് ഗീവർഗീസും പിവൈപിഎക്ക് വേണ്ടി സെക്രട്ടറി ബ്ലെസ്സൻ ടോം മാത്യുവും സോദരി സമാജത്തിനു വേണ്ടി സെക്രട്ടറി ലീലാമ്മ ജോൺ, മിഷൻ ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ സി .ജി വർഗീസും, ഇവാഞ്ചലസം ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ കെ സുരേഷും , പ്രയർ ബോർഡിനു വേണ്ടി സെക്രട്ടറി പാസ്റ്റർ വർക്കി പി വർഗീസും, വെൽഫെയർ ബോർഡിനു വേണ്ടി സെക്രട്ടറി ബ്രദർ വി ഏം പോളി, പബ്ലിക്കേഷൻ ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ സി ജോണും, ലീഗൽ ആൻഡ് അഡ്വൈസറി ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ ജെയിംസ് മാത്യുവും കാര്യപരിപാടികളെ കുറിച്ച് വിശദീകരിച്ചു.
വിവിധ ഡിസ്റ്റിക് കളുടെ ചുമതല വഹിക്കുന്ന പാസ്റ്റര്‍മാരായ ടി കെ സാം, സോളമൻ ജോർജ്, കെ ശമുവേൽക്കുട്ടി, മിഷൻ ഏരിയ കോഡിനേറ്റർ
പാസ്റ്റർ ജോസഫ് ജോയ് , ജനറൽ കൗൺസിൽ മെമ്പർ ബ്രദർ ഇ എം ഷാജി, സ്റ്റേറ്റ് ട്രഷറർ എം ജോൺസൺ, ജോയിൻ സെക്രട്ടറി ഷിബു കെ ജോർജ്, അഡ്വക്കേറ്റ്
സുകു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.