ഐ.പി.സി. കൊട്ടാരക്കര മേഖല 63-ാമത്  കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ഐ.പി.സി. കൊട്ടാരക്കര മേഖല 63-ാമത്  കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

പാസ്റ്റർ ബിജു ജോസഫ് (പബ്ലിസിറ്റി കൺവീനർ)

കൊട്ടാരക്കര : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖലയുടെ 63-ാമത് വാർഷിക കൺവൻഷൻ ജനുവരി 3 ബുധനാഴ്ച മുതൽ 7 ഞായറാഴ്ച വരെ കൊട്ടാരക്കര പുലമൺ ബേർശേബ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന്റെ വിജയക്കരമായ നടത്തിപ്പിനായി 84 അംഗ കമ്മിറ്റി രൂപീകരിച്ച് ഒരുക്കങ്ങൾ ആരംഭിച്ചു. സ്വദേശത്തും വിദേശത്തും ഉള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും.

ജനുവരി 3 ന് വൈകുന്നേരം 5 മണിക്ക് മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് ഉത്ഘാടനം നിർവ്വഹിക്കും. പൊതു സമ്മേളനം, ബൈബിൾ ക്ലാസ് , ഉപവാസ പ്രാർത്ഥനകൾ ഉണർവ്വ് യോഗങ്ങൾ, ശുശ്രൂഷകകുടുംബ സമ്മേളനം, പുത്രിക സംഘടനകളുടെ വാർഷികം, സംയുക്ത ആരാധന, തിരുവത്താഴ ശുശ്രൂഷ എന്നിവ നടക്കും. അഭിഷിക്തമാർ ദൈവവചനം പ്രസംഗിക്കും.

മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ്, വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജ്, സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ , ട്രഷറാർ  പി.എം. ഫിലിപ്പ്, പാസ്റ്റന്മാരായ ജോൺ റിച്ചാർഡ്, എ.ഒ. തോമസുകുട്ടി, കുഞ്ഞുമോൻ വർഗ്ഗീസ്, സി. എ. തോമസ്, ജോസ് കെ. എബ്രഹാം, കെ.പി. തോമസ് എന്നിവർ നേതൃത്വം നല്കും

Advertisement