അനുഗ്രഹ പ്രാർത്ഥനയും പഠനോപകരണങ്ങളുടെ വിതരണവും ജൂൺ 1ന്

അനുഗ്രഹ പ്രാർത്ഥനയും പഠനോപകരണങ്ങളുടെ വിതരണവും ജൂൺ 1ന്

മല്ലപ്പള്ളി: ഐപിസി സൺഡേ സ്ക്കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള അനുഗ്രഹ പ്രാർത്ഥനയും പഠനോപകരണ വിതരണവും ജൂൺ ഒന്നിന് രാവിലെ 9 മുതൽ മല്ലപ്പള്ളി സിയോൺ പുരത്ത് നടക്കും. കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിക്കുകയും ചെയ്യും.

സൺഡേ സ്ക്കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി. ലാലു അധ്യക്ഷത വഹിക്കും. ഐ പി സി മല്ലപ്പള്ളി ഡിസ്ട്രിക്ട് വൈസ്പ്രസിഡന്റ് പാസ്റ്റർ പി സി തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ടൈറ്റസ് തോമസ് (AIM സ്റ്റുഡന്റ്സ് കൗൺസിലർ) മുഖ്യസന്ദേശം നൽകും  ജിനു മാത്യൂസ്,  എബി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും. മല്ലപ്പള്ളി ഡിസ്ട്രിക്ട് സൺഡേസ്കൂൾ കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകും.