"നല്ല ശമര്യാക്കാരനു' ഗുഡ്ന്യൂസിന്റെ ആദരവ്

"നല്ല ശമര്യാക്കാരനു' ഗുഡ്ന്യൂസിന്റെ ആദരവ്
ഗുഡ്ന്യൂസ് പുരസ്ക്കാരം കുഞ്ഞുമോന്‍ സാമുവേലിന് ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ സമര്‍പ്പിക്കുന്നു. ടി.എം. മാത്യു, ജോയി താനുവേലില്‍, ഫിന്നി മാത്യു, മിസ്റ്റര്‍ & മിസ്സിസ് ബേബി ശാമുവേല്‍, പാ. രാജു പൂവക്കാല, പാ. രാജു ആനിക്കാട്, പാ. കെ.ജെ. തോമസ്, മിസ്റ്റര്‍ & മിസ്സിസ് ജോണ്‍സണ്‍ സാമുവേല്‍, സന്ദീപ് വിളമ്പുകണ്ടം, ടോണി ഡി. ചെവ്വൂക്കാരന്‍, സജി മത്തായി കാതേട്ട് എന്നിവര്‍ സമീപം

കോട്ടയം: പെന്തെക്കോസ്തിലെ 'നല്ല ശമര്യാക്കാരൻ' കുഞ്ഞുമോൻ ശാമുവേലിനു ഗുഡ്‌ന്യൂസിന്റെ ആദരവ്. നാലു പതിറ്റാണ്ടിലേറെയായി ദുഃഖിക്കുന്ന വർക്കും വേദനിക്കുന്നവർക്കും ആ ശ്വാസമായും ദുരിതമനുഭവിക്കുന്ന അനേകർക്ക് കൈത്താങ്ങായും ആരാലും അറിയാതെ നല്ല ശമര്യ ക്കാരനായി ന്യൂയോർക്കിലെ കുഞ്ഞു മോൻ ശാമുവേൽ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്നു.

ഒരു പബ്ലിസിറ്റിയും ആഗ്രഹി ക്കാതെ മറഞ്ഞിരുന്ന് ഒട്ടേറെ വഴി യമ്പലങ്ങളിൽ തകർന്നവർക്ക് ചികിത്സയേകി. ഗുഡ്‌ന്യൂസിലൂടെ വിവിധ മേഖലകളിൽ നിരവധി പേ ർക്ക് തണലായ കുഞ്ഞുമോൻ ശാ മുവേലിനു ഗുഡ്‌ന്യൂസിന്റെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം നൽകി ആദരിച്ചു.

ഡിസം. 17നു കോട്ടയത്ത് നടന്ന സമ്മേളനത്തിൽ ഗുഡ്‌ന്യൂസ് എഡിറ്റോറിയൽ ബോർഡംഗം ഫിന്നി മാത്യു അധ്യക്ഷനായിരുന്നു. എഡിറ്റർ ഇൻ ചാർജ് ടി.എം. മാത്യു ആമുഖപ്രഭാഷണം നടത്തി. ഐപി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്‌തു. ഐപിസി കേ രളാ സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ കെ.ജെ. തോമസ് കുമളി എന്നിവർ പ്രഭാഷണം നടത്തി.

റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം ഗുഡ്‌ന്യൂസ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ജോയി താനവേലിൽ, കെ.പി. തോമസ്, സാം കൊണ്ടാഴി, ഡോ. ജെയ്‌സൺ പി. ജോൺ, ജോർജ് ഫിലിപ്പ്, പാസ്റ്റർ ഫ്രഡ്‌ഡി ലൂയിസ്, ജോമി ജോർജ്, എം.സി. കുര്യൻ, സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ, സജി നടുവത്ര, പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ്, ജോർജ് വർഗീസ്, പാസ്റ്റർ സുധീർ വർഗീസ്, പാസ്റ്റർ സുനിൽ 
വെട്ടമല, പി.സി. ഗ്ലെന്നി, വി.സി. ബാബു, സൂസൻ എം. ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു.

എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് നന്ദി അറിയിച്ചു. കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ യോഗനടപടി ക്രമങ്ങൾ നിയന്ത്രിച്ചു.

Advertisement