മത സ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം : മന്ത്രി വീണ ജോർജ്

മത സ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ  ഒറ്റക്കെട്ടായി ചെറുക്കണം : മന്ത്രി വീണ ജോർജ്

കടമ്മനിട്ട : മത സ്വാതന്ത്ര്യത്തി നെതിരേയുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി വീണ ജോർജ് ആഹ്വാനം ചെയ്തു. ഭരണഘടന നമുക്ക് തരുന്ന ഉറപ്പ് ആരും തട്ടിയെടുക്കാൻ അനുവദിക്കരുത്. നമ്മുടെ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ സർക്കാരും ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭയുടെ 40 മത് വാർഷികത്തോ ടനുബന്ധിച്ചു നടന്ന സുവനീറിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഡോ. വിൽ‌സൺ ജോസഫും പ്രകാശനം നിർവഹിച്ചു.

ഐപിസി പത്തനംതിട്ട സെന്റർ വൈസ് പ്രസിഡന്റും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സാം പനച്ചയിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി, കെ. യു. ജെനീഷ് കുമാർ എംഎൽഎ , ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വി. പി. എബ്രഹാം, നാരങ്ങാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി സോമരാജൻ, നാരങ്ങാനം പഞ്ചായത്ത്‌ അംഗം ഫിലിപ്പ് അഞ്ചാനി എന്നിവർ വിവിധ ചാരിറ്റി പ്രവർത്തങ്ങൾ നിർവഹിച്ചു.

സെന്റർ ജോയിന്റ് സെക്രട്ടറി ബിജു കൊന്നപ്പാറ, ട്രഷറർ സജി ജോൺ, ഐപിസി സംസ്ഥാന കൗൺസിൽ അംഗം സാബു സി. എബ്രഹാം, സഭാ ട്രഷറർ എം. എസ്. തോമസ്, പി വൈ പി എ ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ ബിനു കൊന്നപ്പാറ, സെന്റർ സെക്രട്ടറി പാസ്റ്റർ മോൻസി സാം, പാസ്റ്റർ നൈനാൻ കെ. എബ്രഹാം എന്നിവർ പ്രസംഗിച്ചു.    

ഐപിസി കടമ്മനിട്ട ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.

Advertisement