ഖത്തറിലെ ഐ.ഡി.സി.സി- പി. സി- യ്ക്ക് പുതിയ നേതൃത്വം 

ഖത്തറിലെ ഐ.ഡി.സി.സി- പി. സി- യ്ക്ക് പുതിയ നേതൃത്വം 

GN News Desk Qatar

ദോഹ: ഖത്തറിലെ ഇൻ്റർഡിനോമിനേഷണൽ ക്രിസ്ത്യൻ ചർച്ചസ്സിൻ്റെ (IDCC)ഭാഗമായ പെന്തക്കോസ്ത് സഭകളുടെ(ഐഡിസിസി -പിസി) നിയമാനുസൃത നടത്തിപ്പിനായി പുതിയ ഭരണസമിതി നിലവിൽ വന്നു.

പാസ്റ്റർ പി.കെ.ജോൺസൺ (ചെയർമാൻ), ബോബി തോമസ് (കോഡിനേറ്റർ), സോജ് കെ.ജോർജ് (അഡ്മിനിസ്ട്രേറ്റർ), ജബ്ബേസ് പി.ചെറിയാൻ(പി.സി ഫൈനാൻസ് കോഡിനേറ്റർ), ഷോയി വർഗീസ് (പി. സി. എം.സി.സി -കോഡിനേറ്റർ), ബൈജു എബ്രഹാം (ഫയർ ആൻഡ് സേഫ്റ്റി കോഡിനേറ്റർ), ബിന്നി ജേക്കബ് (ഇന്റേണൽ ഓഡിറ്റർ) എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

ഏപ്രിൽ 23 ന് പാസ്റ്റർ പി .എം ജോർജിൻ്റെ അധ്യക്ഷതയിൽ നടന്ന ജനറൽബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഐ.ഡി.സി.സി -പി.സിയുടെ മേൽനോട്ടത്തിലുളള ദേവാലയ സമുച്ചയത്തിലെ എട്ടു ഹാളുകളിലായി 13 സഭകൾ ആരാധന നടത്തിവരുന്നു.