സഭാംഗങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണം: പാസ്റ്റർ കെ.സി. തോമസ്

സഭാംഗങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണം: പാസ്റ്റർ കെ.സി. തോമസ്

കുമ്പനാട്: വളരെ പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പാണ് നാളെ ഏപ്രിൽ 26 ന് കേരളത്തിൽ നടക്കുന്നതെന്നും നമ്മുടെ രാജ്യത്തിൻ്റെ ഭാവി ശരിയായ ദിശയിൽ മുന്നേറുന്നതിനു വഴിത്തിരിവാകുന്ന ഒരു തെരെഞ്ഞെടുപ്പ് എന്ന നിലയിൽ ഇപ്രാവശ്യം പാർലമെന്റ്  ഇലക്ഷൻ ഏറെ പ്രാധാന്യമുണ്ടെന്നും ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് പത്രകുറിപ്പിലൂടെ അറിയിച്ചു. 

ദേശീയ സാഹചര്യം തിരിച്ചറിഞ്ഞ് സൂഷ്മതയോടും പ്രാർത്ഥനയോടും കൂടി ഐപിസിയിലെ എല്ലാ ദൈവദാസന്മാരും വിശ്വാസികളും നമുക്കുള്ള സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ടവകാശമുള്ള എല്ലാവരും നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നും പാസ്റ്റർ കെ.സി. തോമസ് അറിയിച്ചു.

Advertisement