മേരി കോവൂരിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

മേരി കോവൂരിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

തിരുവല്ല : പ്രശസ്ത സുവിശേഷ പ്രസംഗകയായിരുന്ന മേരി കോവൂരിൻ്റെ ജീവചരിത്രം   'സുവിശേഷത്തിൻ്റെ കൊടുങ്കാറ്റായി മാറിയ സ്ത്രീ ശബ്ദം ' പാസ്റ്റർ ഡോ. എം. എ വർഗീസ്, ഡോ. ജോനാഥൻ ജോർജ്ജിന് നൽകി പ്രകാശനം ചെയ്തു. ഇംഗ്ലീഷ് പുസ്‌തകമായ A Hurricane Voice of Gospel എന്ന ഗ്രന്ഥം പാസ്റ്റർ ഡോ. എ. കെ. ജോർജ്, ഏലിയാമ്മ വർഗീസിനു നല്കി പ്രകാശനം ചെയ്തു.

പാസ്റ്റർ ബാബു ചെറിയാൻ, ഡോ. എ കെ ജോർജ്, പാസ്റ്റർ ജോൺ ജോസഫ്,  പാസ്റ്റർ പി. സി. ഏബ്രഹാം, പാസ്റ്റർ സി. പി മോനായി, സാലി മോനായി, സാറാ കോവൂർ, ലിസിയാമ്മ മാത്യൂസ്   എന്നിവർ പങ്കെടുത്തു.

ഡോ. ജോനാഥാൻ ജോർജ് ഗ്രാമി അവാർഡ് ജേതാവായ മേരി ആൻ എന്നിവർ സംഗീതശുശ്രൂഷ നയിച്ചു.

മലയാളത്തിലും ഇംഗ്ലിഷിലും പ്രസിദ്ധികരിച്ച മേരി കോവൂരിന്റെ ജീവചരിത്രം തയ്യാറാക്കിയത് ഉത്തമ സ്ത്രീ കുടുംബമാസിക എഡിറ്റർ സാലി മോനായിയാണ്.