ഐപിസി ശതാബ്ദി ഭവനം: കരുവാറ്റയിൽ നിർമ്മിച്ച ഭവനത്തിന്റെ സമർപ്പണം ജനു. 6 ന്
ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ശതാബ്ദിയോടനുബന്ധിച്ചു ഭവന രഹിതരായവർക്ക് നല്കുന്ന ഭവനദാന പദ്ധതിയിൽ കരുവാറ്റയിൽ പണികഴിപ്പിച്ച ഭവനത്തിന്റെ സമർപ്പണം ജനു. 6ന് നടക്കും. പാസ്റ്റർ ഏബ്രഹാം ജോർജ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ടി.വത്സൻ എബ്രഹാം സമർപ്പണ ശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ ഫിലിപ്പ് പി. തോമസും കുടുംബവും ദാനമായി നൽകിയ സ്ഥലത്താണ് ഭവനം നിർമ്മിച്ചിരിക്കുന്നത്. ഐപിസി കരുവാറ്റ സഭാംഗമായ ബ്രദർ ലളിത് കുടുംബത്തിനാണ് ഭവനം നല്കുന്നത്.