പാസ്റ്റർ രാജൻ യോഹന്നാൻ (72) കർതൃസന്നിധിയിൽ

പാസ്റ്റർ രാജൻ യോഹന്നാൻ (72) കർതൃസന്നിധിയിൽ

പുനലൂർ.: പുനലൂർ മൺകുന്നത്ത് മേലേവിള വീട്ടിൽ കൊട്ടാരക്കര - ആനയം ഐപിസി സഭാംഗം പാസ്റ്റർ രാജൻ യോഹന്നാൻ (72) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 27 ശനി 1 ന് ഐപിസി ഏബനേസർ ചർച്ച് ആനയം സഭാ സെമിത്തേരിയിൽ നടക്കും.

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ പുനലൂർ, ആയൂർ, കണ്ടറ, കൊല്ലം പെരിയനാട്, ശാസ്താംകോട്ട, ചെറുവക്കൽ എന്നീ സെൻ്ററുകളിൽ വിവിധ പ്രാദേശിക സഭകളിൽ വിവിധ കാലഘട്ടങ്ങളിൽ ശുശ്രൂഷിച്ചു. കൂടാതെ IGC യുടെ അഞ്ചൽ, ചണ്ണപ്പെട്ട, കോട്ടയം - ഒളശ സഭകളിലും ശുശ്രൂഷിച്ചു.

ഭാര്യ: രാജി. ആയൂർ കാട്ടുപാമ്പനത്ത് വീട്ടിൽ പരേതയായ മോളികുട്ടിയായിരുന്നു ആദ്യ ഭാര്യ.

മക്കൾ : സുവിശേഷകൻ. സാംജി (സൗദി - റിയാദ്), സോജി (കായംകുളം), സിജി (UK).

മരുമക്കൾ: സിൽവി , സാജൻ , ജോസ്