ഐപിസി അയർലൻഡ് റീജിയൻ : സോദരി സമാജം പ്രവർത്തനോദ്ഘാടനം

ഐപിസി അയർലൻഡ് റീജിയൻ : സോദരി സമാജം പ്രവർത്തനോദ്ഘാടനം

അയർലൻഡ് : ഐപിസി അയർലൻഡ് റീജിയൻ സോദരി സമാജം പ്രവർത്തനോദ്ഘാടനം സൂം പ്ലാറ്റ്ഫോമിൽ നടന്നു. ഐപിസി അയർലൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി.റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു . സോദരി സമാജം പ്രസിഡണ്ട് സിസ്റ്റർ അന്നമ്മ ഫിലിപ്പ് അധ്യക്ഷയായ യോഗത്തിൽ ഐപിസി അയർലൻഡ് റീജിയൻ എക്സിക്യൂട്ടീവ് പാസ്റ്റർ സാനു ഫിലിപ്പ് മാത്യു , പാസ്റ്റർ ജിജി എം വർഗീസ്, പാസ്റ്റർ ജോബി സാമുവൽ,  രാജൻ ലൂക്കോസ് എന്നിവർ പങ്കെടുത്തു. 

 സോദരി സമാജം ഭാരവാഹികൾ:

സിസ്റ്റർ അന്നമ്മ ഫിലിപ്പ് (പ്രസിഡണ്ട്), സിസ്റ്റർ ജെസ്സി മാത്യു (വൈസ് പ്രസിഡന്റ്), ബ്ലസി സൂസൻ ജോഷുവ (സെക്രട്ടറി), ജോളി ചിക്കു ( ജോയിൻ്റ് സെക്രട്ടറി), ലിനി ഡാനിയൽ (ട്രഷറർ).

അയർലാൻ്റിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ജോബി സാമുവേൽ : +353 89 264 5969