ഐപിസി ഹെബ്രോൻ ഹൂസ്റ്റൺ ടാലന്റ് ടെസ്റ്റ് ചാമ്പ്യൻമാർ; വോളിബോൾ ടൂർണമെൻ്റിൽ ഒന്നാമതായി ഹൂസ്റ്റൺ എഫ്.ടി.സി; ഐ.പി.സി മിഡ്-വെസ്റ്റ് റീജിയൺ പി.വൈ.പി.എ വാർഷിക സമ്മേളനത്തിന് സമാപ്തി

ഐപിസി ഹെബ്രോൻ ഹൂസ്റ്റൺ ടാലന്റ് ടെസ്റ്റ് ചാമ്പ്യൻമാർ; വോളിബോൾ  ടൂർണമെൻ്റിൽ ഒന്നാമതായി ഹൂസ്റ്റൺ എഫ്.ടി.സി; ഐ.പി.സി മിഡ്-വെസ്റ്റ് റീജിയൺ പി.വൈ.പി.എ വാർഷിക സമ്മേളനത്തിന് സമാപ്തി
ചാമ്പ്യൻഷിപ്പ് നേടിയവർക്കുള്ള ഗുഡ്‌ന്യൂസ് എവറോളിങ് ട്രോഫി പ്രിയ വെസ്‌ലി കൈമാറുന്നു

ഡാളസ്സ്: യുവജനങ്ങൾക്ക് ഉണർവേകി ഐ.പി.സി മിഡ്-വെസ്റ്റ് റീജിയൺ പി.വൈ.പി.എ കൺവൻഷൻ സമാപിച്ചു. ഓഗസ്റ്റ് 31- സെപ്റ്റംബർ 1 വരെ മെസ്കിറ്റിലുള്ള ശാരോൻ ഈവൻ്റ്സ് സെൻ്ററിൽ നടന്ന സമ്മേനത്തിൽ ഫ്ലോറിഡ ഗ്രീൻഹൗസ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മൈക്ക് പാറ്റ്‌സ് ആയിരുന്നു മുഖ്യപ്രഭാഷകൻ.  റീജിയൺ പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.

ഓഗ. 31ന് നടന്ന റീജിയൻ താലന്തു പരിശോധന ഐപിസി ഹെബ്രോൻ ഹൂസ്റ്റൺ ചാമ്പ്യന്മാരായി. ഐപിസി ഏബനേസർ ഒക്കലഹോമ  അംഗം സിനി ബെന്നി വ്യക്തിഗത ചാമ്പ്യനായി.

ശനിയാഴ്ച നടന്ന റിജിയൻ വോളിബോൾ ടൂർണമെൻ്റിൽ ഹൂസ്റ്റൺ എഫ്.ടി.സി ഒന്നാം സ്ഥാനവും, ഐപിസി ഹെബ്രോൻ ഡാളസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 8 ടീമുകൾ പങ്കെടുത്തു.

ഗ്രൂപ്പ് സോങ് വിജയികൾക്കുള്ള ട്രോഫി പ്രിയ വെസ്‌ലി കൈമാറുന്നു

ഞായറാഴ്ച നടന്ന സഭായോഗത്തിൽ ഡോ. തോമസ് ജോർജ് ഡാളസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ തോമസ് യോഹന്നാൻ കർതൃമേശയ്ക്ക് നേതൃത്വം നല്കി. റിജിയൺ പിവൈപിഎ പ്രസിഡൻ്റ് ഷോണി തോമസ് നന്ദി പറഞ്ഞു.

റിജിയൺ പിവൈപിഎ എക്സിക്യൂട്ടീവ്സ് ഷോണി തോമസ്, വെസ്ലി ആലുംമൂട്ടിൽ, അലൻ ജെയിംസ്, വിന്നി ഫിലിപ്പ്, റോഷൻ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. താലന്തു പരിശോധനക്ക് ജെസ്വിൻ ജെയിംസ് നേതൃത്വം നൽകി. സ്പോർട്ട്സ് ടൂർണമെൻ്റിന് ജസ്റ്റിൻ ജോൺ നേതൃത്വം നൽകി

Advertisement

Advertisement