വിട പറഞ്ഞത് പുരോഹിതന്റെ മകനായിരുന്ന മിഷനറി
ഡോ. ജോസഫ് മാത്യു: വിട പറഞ്ഞത് പുരോഹിതന്റെ മകനായിരുന്ന മിഷനറി
പാസ്റ്റർ വി.പി. ഫിലിപ്പ് അനുസ്മരിക്കുന്നു
നൈറോബി എയർപോർട്ടിൽവച്ചു ഹൃദയാഘാതത്തെ തുടർന്ന് ക്രിസ്തുവിൽ മറഞ്ഞത് ഒരു സിഎസ്ഐ പുരോഹിതന്റെ മകനായിരുന്ന മിഷനറി ഡോ. ജോസഫ് മാത്യുവാണ്. നോർത്ത് ഇന്ത്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ശക്തമായ സുവിശേഷ പ്രവർത്തനങ്ങളുടെ മുന്നണി പോരോളിയായിരുന്നു അദ്ദേഹം.
എന്റെ സ്നേഹിതനും ഗുഡ്ന്യൂസ് സഹകാരിയുമായ എബി മാത്യൂസിലൂടെയാണ് ഞാൻ ആദ്യം ജോസഫ് മാത്യുവിനെ പരിചയപ്പെടുന്നത്. ആദ്യത്തെ കൂടികാഴ്ചയിൽത്തന്നെ ഞങ്ങളുടെ ഹൃദയങ്ങൾ അടുത്തിരുന്നു. പിന്നീട് പലതവണ വിവിധ ശുഷ്രൂഷകളിൽ ഞങ്ങൾ ഏറെയടുത്തു. എല്ലാ മിഷൻ യാത്രകളുടെയും വിവരങ്ങൾ എനിക്ക് അയച്ചുതരുമായിരുന്നു.
റാന്നി ഐരൂരിൽ ജനിച്ചു മാവേലിക്കരയിൽ താത്കാലികമായി താസിച്ചുവന്ന ജോസഫ് മാത്യുവിന്റെ പിതാവ് പുരോഹിതനും അമ്മ ഗവർൺമെന്റു ഉദ്യോഗസ്ഥയും ആയിരുന്നു. അമ്മയുടെ പ്രാർത്ഥന മകന്റെ സമർപ്പണത്തിനു കാരണമായി. പതിനാറാം വയസ്സിൽ ഒരു വി ബി എസ്സിൽ യേശുവിനെ രക്ഷകനായി സ്വീകരിച്ച ജോസഫ് മാത്യു പന്ത്രണ്ടു വർഷത്തോളം പുരോഹിതനായി ശ്രുശ്രൂഷകൾ ചെയ്തു.
പിന്നീട് പാസ്റ്റർ കെ.സി. ജോണിന്റെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പെന്തെക്കൊസ്തു അനുഭവങ്ങളിൽ പ്രതികൂല സാഹചര്യങ്ങളിലും ഉറച്ചുനിന്നു.
2014 മുതൽ ആഫ്രിക്കയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചു. അനാഥക്കുഞ്ഞുങ്ങൾക്കു തണൽനൽകി. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മിഷനറിമാരെ പരിശീലിപ്പിച്ചു.
കേരളത്തിലും മറ്റു സ്റ്റേറ്റുകളിലും മിഷൻ ഇൻസ്റ്റിട്യൂട്ടുകൾ സംഘടിപ്പിച്ചത് യുവജങ്ങളെ ക്രിസ്തീയ ദൗത്യത്തിനു ഒരുക്കുവാൻ കാരണമായി.
'ലൈറ്റ് ദി വേൾഡ് മിഷൻസ്' എന്ന അന്തർദേശീയ സംഘടനയ്ക്ക് 2009- ൽ രൂപംനൽകിയ ജോസഫ് അച്ചൻ നല്ലൊരു പാട്ടുകാരനും കീബോർഡിസ്റ്റും ആയിരുന്നു. നാല്പതോളം മിഷനറിമാരെ വടക്കേ ഇന്ത്യയിൽ സപ്പോർട്ട് ചെയ്യുന്നുണ്ടു. ചുരുങ്ങിയ കാലംകൊണ്ട് ആഫ്രിക്കയുടെ ഗ്രാമങ്ങളെ അദ്ധേഹം തൊട്ടറിഞ്ഞു. സാംബിയയിലേക്കു പോകുന്ന യാത്രയിലാണ് നിത്യതയിലേക്കു മറഞ്ഞത്.
അമേരിക്കയിലെ ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്റ്ററേറ്റ് നേടിയ അദ്ദേഹം ചെറിയ ആയുസ്സുകൊണ്ടു നന്നായി ദൈവാരാജ്യത്തിനുവേണ്ടി ഓടി.
ഭാര്യ സാറാമ്മയെയും മകൻ കെനസിനെയും പ്രാർത്ഥനയിൽ ഓർക്കാം.
Advertisement