കർണാടക  ശാരോൻ അസംബ്ലി സ്നേഹസംഗമം ഒക്ടോ.20 ന്


കർണാടക  ശാരോൻ അസംബ്ലി സ്നേഹസംഗമം ഒക്ടോ.20 ന്
ad
ad
ad

ബെംഗളൂരു: കർണാടക ഷാരോൻ അസംബ്ലി ബാംഗ്ലൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രാദേശീക സഭകളുടെ സ്നേഹ സംഗമം ഒക്ടോബർ 20 ന് നടക്കും. കാമാക്ഷിപാളയം ബറാക്കാ ഷാരോൻ അസംബ്ലി ഹാളിൽ രാവിലെ 9 മുതൽ വൈകിട്ട് 3.30 വരെയാണ് സ്‌നേഹസംഗമം . നിനക്കുള്ളത് മുറുകെ പിടിക്കുക ("Hold fast what you have(Rev 3:11)") എന്നതാണ് ചിന്താവിഷയം.

സംസ്ഥാന പ്രസിഡൻ്റ് റവ. എം. ഐ. ഈപ്പൻ ഉദ്ഘാടന സന്ദേശവും വൈസ് പ്രസിഡൻ്റ് റവ. ജോയി ജേക്കബ് മുഖ്യ സന്ദേശവും നൽകും. കർണാടക ഷാരോൻ അസംബ്ലി ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. കർണാടക ഷാരോൻ അസംബ്ലി ബാംഗ്ലൂർ സെൻ്ററിലെ പ്രാദേശിക സഭകളിൽ നിന്നുമുള്ള നൂറിലധികം യുവജനങ്ങളും മുതിർന്നവരും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് കുട്ടികളുടെ താലന്ത് പ്രദർശനവും ഉണ്ടായിരിക്കുന്നതാണന്ന്  പാസ്റ്റർ. ജോയി എം ജോർജ്, പാസ്റ്റർ. ഫിലിപ്പ് മോഹൻ എന്നിവർ അറിയിച്ചു.