ഐപിസി എറണാകുളം ഹെബ്രോൻ സഭയുടെ ബൈബിൾ സ്റ്റഡി ജൂൺ 26 മുതൽ

ഐപിസി എറണാകുളം ഹെബ്രോൻ സഭയുടെ ബൈബിൾ സ്റ്റഡി ജൂൺ 26 മുതൽ

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് എറണാകുളം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ സ്റ്റഡി ക്ലാസുകൾ  ജൂൺ 26, 27, 28 (വെള്ളി, ശനി, ഞായർ) തീയതികളിൽ രാവിലെ 10.30-നും വൈകിട്ട് 7 നും ഹെബ്രോൻ സഭാ ഹാളിൽ നടക്കും.

​'ക്രിസ്തുവിൽ പുതിയ സൃഷ്ടി' (2 കൊരിന്ത്യർ 5:17) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഇടിചെറിയാ നൈനാൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ ഡൊമിനിക് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾക്ക് മുഖ്യചുമതല വഹിക്കും. 

വിവരങ്ങൾക്ക്:  +91 90728 09793