വിവാഹ സഹായം :സംസ്ഥാന മുന്നോക്ക ക്ഷേമ ബോർഡ് കോർപ്പറേഷൻ അപേക്ഷ ക്ഷണിക്കുന്നു

വിവാഹ സഹായം :സംസ്ഥാന മുന്നോക്ക ക്ഷേമ ബോർഡ് കോർപ്പറേഷൻ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : സംസ്ഥാന മുന്നോക്ക ക്ഷേമ ബോർഡ് കോർപ്പറേഷൻ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്കും.

2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31 ഉള്ളിൽ വിവാഹം കഴിഞ്ഞവർക്കാണ് ധനസഹായം നല്കുന്നത്. അപേക്ഷകൾ 2024 ജനുവരി 1 നും 15 നും ഇടയിൽ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ മാതാപിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാം.

 ഒരുലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. വിവാഹ നടന്ന ദൈവാലയത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് , പഞ്ചായത്ത്/ മുൻസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് ,ആധാർ കാർഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കണം.