പാസ്റ്റർ ബി. മോനച്ഛന്റെ പുതിയ പുസ്തകം 'വൻകൃപയുടെ തണലിൽ എൻ ജീവിതം' പ്രകാശനം ചെയ്തു
കായംകുളം :കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി ക്രൈസ്തവ സുവിശേഷ പ്രസംഗവേദിയിൽ നിറഞ്ഞുനിൽക്കുന്ന പ്രശസ്ത സുവിശേഷ പ്രഭാഷകനും ഗ്രന്ഥകാരനുമായ പാസ്റ്റർ ബി. മോനച്ഛൻ കായംകുളം രചിച്ച "വൻ കൃപയുടെ തണലിൽ എൻ ജീവിതം " എന്ന ആത്മകഥ ഐപിസി തൃശ്ശൂർ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു തോമസ് പ്രാർത്ഥിച്ചു സമർപ്പിച്ചു. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി മാത്യു പ്രകാശനം നിർവഹിച്ചു.