ജെസ്വിൻ ഷാജി ചർച്ച് ഓഫ് ഗോഡ്  കർണാടക സ്റ്റേറ്റ് വൈ.പി. ഇ സെക്രട്ടറിയായി നിയമിതനായി

ജെസ്വിൻ ഷാജി ചർച്ച് ഓഫ് ഗോഡ്  കർണാടക സ്റ്റേറ്റ് വൈ.പി. ഇ സെക്രട്ടറിയായി നിയമിതനായി

ബെംഗളൂരു:  ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ യങ് പീപ്പിൾസ് എൻഡവർ(വൈ. പി. ഇ ) സെക്രട്ടറിയായി ജെസ്‌വിൻ ഷാജി നിയമിതനായി. 
നിലവിൽ വൈപിഇ സ്റ്റേറ്റ് ബോർഡ് അംഗമായിരുന്നു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിലാണ് ജെസ്‌വിൻ ഷാജിയെ സെക്രട്ടറിയായി നിയമിച്ചത്.

വൈപിഇ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ചാക്കോ, ട്രഷറർ  സൂരജ് കെ.എസ് എന്നിവർ തുടരും. ദീർഘ വർഷങ്ങളായി ബാംഗ്ലൂർ കൊറമംഗല ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. കൺവെൻഷൻ പ്രസംഗകനായ  പാസ്റ്റർ.ഷാജി യോഹന്നാന്റെ (പത്തനാപുരം) മകനാണ്. 
ഭാര്യ ഡോ. കൃപ 
മകൻ. യോഹാൻ.

Advertisement