ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി നിറവിൽ

ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി നിറവിൽ

കുര്യൻ ഫിലിപ്പ്

ചിക്കാഗോ: ചിക്കാഗോയിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കൺവെൻഷനും പ്രത്യേക സ്തോത്ര ശുശ്രൂഷ സമ്മേളനവും മെയ് 31 മുതൽ ജൂൺ 2 വരെ കെനോഷാ ബൈബിൾ ചർച്ചിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജൂൺ ഒന്നാം തിയതി ശനിയാഴ്ച വൈകിട്ടു നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ കെനോഷാ സിറ്റി മേയർ ഡേവിഡ് ബോഗ്‌ഡോള ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികൾ പങ്കെടുക്കും. സിൽവർ ജൂബിലി തീം സോങ് കോയർ അവതരിപ്പിക്കും. സഭയുടെ ചരിത്രം അടങ്ങിയ സുവനീർ ഈ സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ മിഡ്‌ വെസ്റ്റ് റീജിയൻ കൺവെൻഷനും ഇതൊടാനുബന്ധിച്ച് നടക്കും . റവ. റോബർട്ട് ജോൺസൻ,   റവ.തോമസ് മാമ്മൻ, റവ.ഡോ. റ്റിങ്കു തോംസൺ, റവ.ജോൺ തോമസ് എന്നിവർ പ്രസംഗിക്കും.

റവ.ജിജു ഉമ്മൻ (പ്രസിഡന്റ്‌ ), ഷെറി കെ. ജോർജ് (സെക്രട്ടറി), ജെയിംസ് ഉമ്മൻ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരുടെയും ചർച്ച് ബോർഡിന്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

Advertisement