മുറ്റത്ത് കൺവെൻഷനും ഗാനസന്ധ്യയും ഡിസം. 26 ഇന്ന് മുതൽ
നീലംപേരൂർ: കല്യാണിമുക്ക് കൺവെൻഷൻ ടീമിൻ്റെയും നീലംപേരൂർ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുറ്റത്ത് കൺവെൻഷനും ഗാനസന്ധ്യയും ഡിസംബർ 26 മുതൽ 28 വരെ നീലംപേരൂർ വായനശാലയ്ക്ക് സമീപമുള്ള താഴത്തുകളത്തിൽ കുഞ്ഞുമോൻ്റെ ഭവനാങ്കണത്തിൽ നടക്കും. പാസ്റ്റർമാരായ സജു ചാത്തന്നൂർ, ഷിജു ആൻ്റെണി അങ്കമാലി, ജിനു തങ്കച്ചൻ കുമളി എന്നിവർ വചനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റേർമാരായ രാജേഷ് വക്കം, ബിജു പമ്പാവാലി, അജി പുത്തൂർ, ബ്രദർ റ്റിജോ പെരുംപെട്ടി തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.