പാസ്റ്റർ സി.ജെ.ചാക്കോ (പാമ്പാടി അപ്പച്ചൻ) കർത്തൃസന്നിധിയിൽ
പാമ്പാടി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ആരംഭകാല പ്രവർത്തകൻ പാമ്പാടി സഭാംഗം ചേർക്കോണിൽ വീട്ടിൽ പാമ്പാടി അപ്പച്ചൻ എന്നറിയപ്പെടുന്ന പാസ്റ്റർ സി.ജെ.ചാക്കോ നിര്യാതനായി.
വെള്ളിയാഴ്ച (മെയ് 30) രാവിലെ 7.30 ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 9 മുതൽ പാമ്പാടി എട്ടാം മൈൽ സെന്റ് സൈമൺ ചർച്ച് (യാക്കോബ ചർച്ച്) പാരീഷ് ഹാളിൽ പൊതുദർശനം. 3 ന് ദൈവസഭ കേരള റീജിയൻ ഇലക്കൊടിഞ്ഞ സെമിത്തേരിയിൽ സംസ്കരിക്കും.
ദൈവസഭയുടെ ആരംഭകാല പ്രവർത്തനായ പാസ്റ്റർ സി.ജെ.ചാക്കോ പാമ്പാടി, പൂഞ്ഞാർ, മുണ്ടക്കയം, ആനിക്കാട് (മൈലടിക്കര), നിലംപൊടിഞ്ഞ, മീനടം, ഈര, പുതുപ്പള്ളി, ഇടയാർ, അയർക്കുന്നം എന്നീ സഭകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
എട്ടാം മൈൽ ചിറക്കുഴി വീട്ടിൽ റെയ്ച്ചൽ ചാക്കോയാണ് ഭാര്യ.
മക്കൾ: പാസ്റ്റർ സി.സി.ഫിലിപ്പ് (കേരളാ റീജിയൻ, അമ്പലത്തിനാംകുഴി), സി.സി.ജോസഫ്, ഏലിയാമ്മ ജോസഫ്. മരുമക്കൾ: ശാന്തമ്മ, ഏലിക്കുട്ടി, കെ.ജെ.ജോസഫ്.

