വടവാതൂർ പഴൂർ വീട്ടിൽ റിട്ട. ടീച്ചർ ഏലിയാമ്മ ജോർജ് (89) നിര്യാതയായി
കോട്ടയം: വടവാതൂർ ഐ.പി.സി സഭാംഗം പഴൂർ വീട്ടിൽ റിട്ട. ഗവ.സ്ക്കൂൾ അധ്യാപിക ഏലിയാമ്മ ജോർജ് (89) നിര്യാതയായി. സംസ്കാരം ജൂലൈ 6 ശനി രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ഐ.പി.സി വടവാതൂർ സഭാ സെമിത്തെരിയിൽ. പരേത വെള്ളൂർ പൂവക്കോട്ടു കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ പി.ടി.ജോർജ്.
മക്കൾ: തോമസ് ജോർജ് (എസ്.ഐ കേരള പോലീസ്, കോട്ടയം), ആൻഡ്രൂസ്, എബി (ട്രഷറർ, ഐപിസി ബാംഗ്ലൂർ സെൻറർ വൺ), ബിനു (യു.കെ.). മരുമക്കൾ: ഷീബാ , ആഷ, പാസ്റ്റർ ടിറ്റി (യു.കെ.), സിനി.